!-- afp header code starts here -->
മട്ടന്നൂർ

ചാലോടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മട്ടന്നൂർ :എം.ഡി.എം.എ യുമായി യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെക്കിക്കുളം സ്വദേശി കെ ഇല്യാസിനെ (33) ആണ് പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ബുധനാഴ്ച ഉച്ചക്ക് ചാലോട്-കണ്ണൂർ റോഡിൽ മട്ടന്നൂർ എസ്ഐ സി പി ലിനേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

രണ്ട് ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിൽ ചാലോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇല്യാസിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ സിദ്ദിഖ്, സിപിഒമാരായ സിറാജുദ്ദീൻ, വിനു സെബാസ്റ്റ്യൻ, സവിത തുടങ്ങിയവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button