!-- afp header code starts here -->
മട്ടന്നൂർ

കണ്ണൂരിൽനിന്ന് ചൊവ്വാഴ്ച ഹജ്ജ് സർവീസില്ല

മട്ടന്നൂർ:  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച ഹജ്ജ് സർവീസില്ല. ബുധനാഴ്ച പുലർച്ചെ 3.45നാണ് അടുത്ത ഹജ്ജ് സർവീസ് ഇവിടെ നിന്നുള്ളത്. ഇതിൽ 171 ഹാജിമാരാണ് യാത്ര ചെയ്യാനുള്ളത്. 86 പുരുഷന്മാരും 85 സ്ത്രീകളുമാണ് യാത്രക്കാരായുള്ളത്.
തിങ്കളാഴ്ച 171 ഹാജിമാരാണ്  കണ്ണൂരിൽനിന്ന് യാത്ര തിരിച്ചത്.  88 പുരുഷന്മാരും 83 സ്ത്രീകളുമാണ് തിങ്കളാഴ്ച പുലർച്ചെ 4.45ന് പുറപ്പെട്ട ഹജ്ജ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button