മട്ടന്നൂർ
മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഷാർജയിൽ അന്തരിച്ചു .

ഉരുവച്ചാൽ: ഉരുവച്ചാൽ സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടു.
പെരിഞ്ചേരി ദേവർകാട് ‘ശിവ’ത്തിൽ പി.ആർ.രൂപേഷ് ,പി.ശോഭ, ദമ്പതികളുടെ മകൻ വൈശാഖ് (25) ആണ് ഷാർജയിൽ മരണപ്പെട്ടത്.
രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ഷാർജയിലേക്ക് തിരിച്ചു പോയത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെത്തുടർന്ന് ആശു പത്രിയിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടി ക്രമങ്ങൾപൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ 11 ഓടെ കണ്ണൂർ വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. തുടർന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക്
1 മണിയോടെ പൊറോറ നിദ്രാലയത്തിൽ സംസ്ക്കരിക്കും. സഹോദരൻ . വിഷ്ണു (ദുബായി)