മട്ടന്നൂർ
ശുഹൈബ് അനുസ്മരണ സദസ്സ് നാളെ മട്ടന്നൂരിൽ
ശുഹൈബ് അനുസ്മരണ സദസ്സ് നാളെ മട്ടന്നൂരിൽ

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കൊല്ലപ്പെട്ട ശുഹൈബ് എടയന്നൂരിന്റെ അനുസ്മരണ സദസ് ഫാസിസ്റ്റ് വിരുദ്ധ സദസ്സ് ആയി മട്ടന്നൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിക്കും. വെള്ളിയാഴ്ച നാലുമണി മുതൽ നടക്കുന്ന പരിപാടി ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും സന്ദീപ് വാര്യർ മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്ട്രേലിയ സ്പോൺസർ ചെയ്ത ഇരു ചക്രവാഹനത്തിന്റെ താക്കോൽ ദാനം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫർസിൻ മജീദ് നടത്തും.