മട്ടന്നൂർ
കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് തല കോളേജ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം.

കല്ല്യാട് : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് തല കോളേജ് യൂണിറ്റ് സമ്മേളനങ്ങളുടെ ഉദ്ഘാടനം കല്ല്യാട് സിബ്ഗ ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടന്നു. കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി മിവ ജോളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജ്മൽ വി.വി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കൊളപ്പ, ആനന്ദ ബാബു ബി, ഹരികൃഷ്ണൻ പൊറോറ, ഗോഗുൽ കല്ല്യാട്, അദ്നാൻ എ.പി, ജാബിറ സി തുടങ്ങിയവർ സംസാരിച്ചു.