Kerala
ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടും, തിരിച്ചടി ദീർഘദൂര യാത്രക്കാർക്ക്; വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ, എക്സ്പ്രസ് ടിക്കറ്റുകളുടെ വിലയിലാണ് വർധന. ഈ നിരക്ക് വർധന ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രത്യേകിച്ച് ട്രെയിനിൽ ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇനി യാത്രാ ചെലവുകൾക്കായി കൂടുതൽ പണം നൽകേണ്ടിവരും.
ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക്, ഓർഡിനറി ക്ലാസിൽ കിലോമീറ്ററിന് 1 പൈസയും മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയും വർദ്ധിക്കും.



