ശിഹാബ് തങ്ങൾ റിലീഫ് സെൽ വാർഷികം.

മട്ടന്നൂർ: നാലാങ്കേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ പതിനൊന്നാം വാർഷികവും എം. എസ്.എഫ്. ശാഖാ സമ്മേളനവും വനിതാ സംഗമവും നാലാങ്കേരിയിൽ സംഘടിപ്പിച്ചു. വാർഷിക പരിപാടി പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യാതിഥിയായി. ഇ.പി. ഷംസുദ്ദീൻ, വി.എൻ . മുഹമ്മദ്, ഉസ്മാൻ കുന്നുമ്മൽ , ഇല്യാസ് പി.എം, ശംസുദ്ദീൻ മാസ്റ്റർ സംസാരിച്ചു.
വനിതാ സംഗമം ഫർഹ നൗഷാദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. ശാഖാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഇ ബഷീർ അധ്യക്ഷത വഹിച്ചു.ഷബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ.പ്രസാദ്, പി.അബ്ദുൾ ലത്തീഫ് , നിജാസ് ചിറ്റാരിപ്പറമ്പ്, മൊയ്തീൻ ഹാജി സംസാരിച്ചു.