ഇരിട്ടി
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി

ഇരിട്ടി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് വനിതാ സെൽ, ഇന്റേണൽ കമ്മിറ്റി, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ കേരളാ പോലീസിൻ്റെ സഹായത്തോടെ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് സെൻമിനാർ ഹോളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ പ്രൊ: ഡോ. ആർ. സ്വരൂപ നിർവ്വഹിച്ചു. ഇരിട്ടി സ്റ്റേഷൻ എസ് ഐ (എഡിഎൻഒ, ജനമൈത്രി ) കെ.പി. അനീഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കെ. പ്രേമലത, എൻ. ഷിജി, ആർ. ഷിമി, ഇ. അനുപമ, ഉഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊഫസ൪ മാരായ പി. സപ്ന, ഡോ: പി.കെ. രേഷ്മ എന്നിവ൪ പ്രസംഗിച്ചു.