ലഹരി ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങളിലെ
ഒന്നാം പ്രതി കേരള സർക്കാർ: വെൽഫെയർ പാർട്ടി

മട്ടന്നൂർ: ലഹരിക്കെതിരെ സർക്കാർ പാലിക്കുന്ന ക്രൂരമായ മൗനവും
ലഹരി മാഫിയയുമായുള്ള
അവിശുദ്ധ കൂട്ടുകെട്ടുമാണ് വർദ്ധിക്കുന്ന കൊലപാതകങ്ങളുടെ
മുഖ്യകാരണമെന്ന്
വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സി കെ മുനവ്വിർ അഭിപ്രായപ്പെട്ടു.
ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവുകയോ എന്ന തലക്കെട്ടിൽ
വെൽഫെയർ പാർട്ടി മട്ടന്നൂർ മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയംഗം എം കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി ചന്ദ്രൻ , മട്ടന്നൂർ നഗരസഭ കൗൺസിലർ
പി പി ജലീൽ (മുസ്ലിം ലീഗ് )കെ വി ജയചന്ദ്രൻ (കോൺഗ്രസ്) എന്നിവർ സംസാരിച്ചു
ടി കെ ജസീം സ്വാഗതവും
പി കെ കൗലത് ടീച്ചർ. (കീഴല്ലൂർ മൂന്നാം വാർഡ് മെമ്പർ) നന്ദിയും പറഞ്ഞു.