ഇരിട്ടി
ജൽ ജീവൻ പദ്ധതിക്കെതിരെ മുഖം തിരിച്ചു നിന്ന് തില്ലങ്കേരി പഞ്ചായത്ത് :ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി: ജൽ ജീവൻ മിഷൻ പദ്ധതിക്ക് ഭൗതിക സാഹചര്യം ഒരുക്കികൊടുക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്ന തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ബിജെപി തില്ലങ്കരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടത്തി. തില്ലങ്കേരി കുട്ടിമാവ് ടൗണിൽ നടന്ന ധർണ്ണയും പൊതുയോഗവും ബിജെപി സംസ്ഥാന വക്താവ് അഡ്വ: ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം. വി. ശ്രീധരൻ അധ്യക്ഷനായി. ബിജെപി സൗത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി, പഞ്ചായത്തംഗങ്ങളായ എൻ. മനോജ്, എം. കെ. ആനന്ദവല്ലി, നേതാക്കളായ ശരത് കൊതേരി, ദേവദാസ് മൂർക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.