യുവാക്കളെ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റിൽ

പഴയങ്ങാടി. ചൂട്ടാട് വെച്ച് യുവാക്കളെ ആക്രമിച്ച മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.മാടായി ചൂട്ടാട് സ്വദേശി കോയമ്മാടം ഹൗസിൽ ഹാഷിഖിനെ (34)യാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥന്റെ നിർദേശപ്രകാരം എസ്.ഐ.കെ.സുഹൈലിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
ചന്ദ്രകുമാർ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ രാത്രിയോടെ രാമന്തളി പാലക്കോട് വെച്ച് പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിൻതുടർന്ന് പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ 13 ന് വൈകുന്നേരം 5.30ന് ആയിരുന്നു മണൽ കടത്തുകാർ യുവാക്കളെ ആക്രമിച്ചത്.
പ്രതികൾ മണൽ കൂട്ടിയിടുന്ന സ്ഥലത്ത് ഇരുന്നതിലുള്ള വിരോധം വെച്ച് വടിയും കല്ലുകൊണ്ടും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലെ ഐഫോൺ തകർക്കുകയും ചെയ്തുവെന്ന .മാടായി പുതിയവളപ്പിലെ കല്ലേൻ ലിസൺ റോയിസിന്റെ (25) പരാതിയിലാണ് കേസെടുത്തത്.
വടികൊണ്ടും കല്ലുകൊണ്ടും തലക്കും നെറ്റിക്കും മുഖത്തും കൈക്കും പുറത്തും അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഐഫോണിന്റെ ഡിസ്‌പ്ലെ തകർത്ത് 20,000 രൂപയുടെ നഷ്ട്‌ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. കൂട്ടു പ്രതി ഒളിവിലാണ്.