!-- afp header code starts here -->
kannur

തദ്ദേശ തിഞ്ഞെടുപ്പ്;ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി

കണ്ണൂര്‍; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഏറ്റുവാങ്ങി. ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഗൈഡില്‍ നിന്നും ലഭിക്കും. എഡിഎം കലാ ഭാസ്‌കര്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ലോ ഓഫീസര്‍ ഒ.ടി പ്രേംല, തദ്ദേശ തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍, ഹരിത പെരുമാറ്റച്ചട്ടം, എ ഐ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള നിരീക്ഷണം, ജില്ലാതല മോണിറ്ററിംഗ് സമിതി, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി, ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും വിശദാംശങ്ങളും ഇലക്ഷന്‍ ഗൈഡില്‍ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button