kannur

റെയിൽവേ സ്റ്റേഷൻ പരിസരത്തെബൈക്ക് മോഷണം കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

കണ്ണപുരം : കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു മോഷ്ടാക്കൾ പിടിയിൽ ആലംപാടിറഹ്മാനിയ നഗർ മിനി എസ്റ്റേറ്റിലെ സി എം മൊയ്ത‌ീൻ ഫാസിൽ (19), ചെർക്കള എടനീരിലെ എച്ച്. മുഹമ്മദ് മുസ്തഫ (18), കാസറഗോഡുവിദ്യാനഗർ സ്വദേശിയായ 17 കാരൻ എന്നിവരെയാണ് വിദ്യാനഗർ പോലീസിന്റെ സഹായത്തോടെ ഇന്നലെ രാത്രി വിദ്യാനഗറിൽ വെച്ച് കണ്ണപുരം എസ്.ഐ.കെ. രാജീവൻ, പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, മജീഷ്, അനൂപ്, വിജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് മൂന്നു പേരും പിടിയിലായത്.

ഇക്കഴിഞ്ഞ 11 ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്ക് ആണ് മോഷണം പോയിരുന്നത്.പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. മലപ്പുറത്തേക്ക് പോകാനായി റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13. എ. ഡബ്ല്യു.1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയിരുന്നത്. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യമാണ് മോഷ്‌ടാക്കളെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്. ചന്തേര, നീലേശ്വരം, പഴയങ്ങാടി, കണ്ണപുരം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button