kannur
നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് ഫേസ് ബുക്കിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് കേസ്

കണ്ണൂർ.മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടക്കുന്ന ഘട്ടത്തിൽ ന്യൂസ് ഓഫ് മലയാളം എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് സൈബർ പട്രോളിംഗ് യൂണിറ്റ് കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസ് കേസെടുത്തു.
നവീൻ ബാബുവിൻ്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകമ്പം എന്ന തലക്കെട്ടിലൂടെ ഇൻക്വസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടെ അപമാനിക്കും വിധത്തിൽ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.