സാക്ഷി പറഞ്ഞയുവാവിനെ വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ

പഴയങ്ങാടി. കേസിന്സാക്ഷി പറഞ്ഞ വിരോധത്തിൽ കുട്ടിയുമായി വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ സ്കൂട്ടർ കുറുകെയിട്ട് കത്തി വീശി വധിക്കാൻ ശ്രമം പ്രതി പിടിയിൽ. മാടായി മുട്ടം സ്വദേശി എളോടത്ത് വീട്ടിൽ ഫൈസലിനെ (48) യാണ് ഇൻസ്പെക്ടർ എൻ. കെ. സത്യനാഥൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ 9 ന് തിങ്കളാഴ്ച വൈകുന്നേരം3.30ന് മുട്ടം വൈ എം സി എ ക്ലബ്ബിന് മുൻവശം വെച്ചാണ് സംഭവം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കുട്ടിയേയും കൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ പ്രതി സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞ് നിർത്തി പരാതിക്കാരൻ്റെ സുഹൃത്തും പ്രതിയും തമ്മിലുള്ള വഴി തർക്കത്തിൽ സാക്ഷി പറഞ്ഞ വിരോധത്തിൽ ഭീഷണിപ്പെടുത്തുകയും കത്തികൊണ്ട് തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയും വീണ്ടും കത്തി വീശി വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. തുടർന്ന് പോലീസ് പ്രതിയെ പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു.