
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തിൽ കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ നേരിയ തോതിൽ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തിങ്കളും ചൊവ്വയും സ്വർണവില കുത്തനെ കുറഞ്ഞത്. 1,760 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,090 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,860 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.



