
മട്ടന്നൂർ : മുസ്ലിം ലീഗ് പരിയാരം ശാഖ കമ്മിറ്റി യുടെ നേതൃത്വത്തിൽ
ചോലയിൽ റഹ്‌നാസ് അനുസ്മരണവും, പ്രാർത്ഥന സദസ്സും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പി യൂസഫ് അധ്യക്ഷനായി. ഇപി ശംസുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി.റിയാസ് ഹുദവി താനൂർ
പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.
വി എൻ മുഹമ്മദ്, അബ്ദുൾ കരീം അസ്ഹരി,കൗൺസിലർ എം അശ്രഫ് , എം കെ മുഹമ്മദ്, ഷുക്കൂർ ആലമ്പത്ത്, വി ഇസ്മായിൽ, കെ ടി ഹാരിസ്, സിദ്ദീഖ് പരിയാരം, എം ബഷീർ, വി ഷിഹാബ്, പി എം ബഷീർ, അശഫ് മണലിൽ,സംബന്ധിച്ചു.



