
മട്ടന്നൂർ: പത്തൊൻപതാംമൈലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇരിട്ടി കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി തെക്കുമ്പാടൻ പുരുഷോത്തമനാ(51)ണ് മരിച്ചത്. പുരുഷോത്തമന്റെ ബന്ധുവായ അനീഷ്, തലശ്ശേരി കുയ്യാലി സ്വദേശി അമൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛൻ: കൃഷ്ണൻ.അമ്മ: മാധവി. ഭാര്യ: അമ്പിളി.മക്കൾ: ഹിമനന്ദ,ശിവനന്ദ. സഹോദരങ്ങൾ: മുകുന്ദൻ,അശോകൻ,സുകുമാരൻ(ഫയർഫോഴ്‌സ്),സുശീല,ശോഭ,പ്രസന്ന.



