!-- afp header code starts here -->
kannur

കണ്ണൂരിൽ  റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുടിയാന്മല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button