
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് വീണ്ടും തുടങ്ങി. വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ, ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. ദിവസവും പുലർച്ചെ 5.40 ന് മട്ടന്നൂരിൽ നിന്ന് പുറപ്പെട്ട് 5.50 ന് വിമാനത്താവളത്തിലെത്തും.തുടർന്ന് 6.20ന് ഇരിട്ടിയിലേക്ക് പോകും. പിന്നീട് ഉച്ചക്ക് 12.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് മട്ടന്നൂർ വഴി 1.40 ന് വിമാനത്താവളത്തിലെത്തുകയും തിരികെ 2.15 ന് പുറപ്പെട്ട് മൂന്നിന് ഇരിട്ടിയിൽ എത്തുകയും ചെയ്യും. രാത്രി 8.50 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെടുന്ന ബസ് 9.35ന് വിമാനത്താവളത്തിലെത്തുകയും തിരികെ 10.15ന് മട്ടന്നൂരിലേക്ക് സർവീസ് നടത്തുകയും ചെയ്യും. വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദ്ദേശമനുസരിച്ചാണ് ബസ് സർവീസ് തുടങ്ങിയത്.



