kannur
ഫുട്ബോൾ കളിയിലെ വാക് തർക്കം യുവാക്കളെ അപായപ്പെടുത്താൻ ശ്രമം 25 പേർ ക്കെതിരെ കേസ്
കണ്ണൂർ. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട വാക് തർക്കത്തെ തുടർന്ന് യുവാക്കളെ ഹെൽമെറ്റും മരപട്ടികയുമായി ആക്രമിച്ചു അപായപ്പെടുത്താൻ ശ്രമം പരാതിയിൽ 25 പേർക്കെതിരെ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തു. എടക്കാട് സ്വദേശിയു. മുഹമ്മദ് റാസി(21) യുടെ പരാതിയിലാണ് കണ്ണൂരിലെ ജഗൻ, അശ്വിൻ, അർജുൻ, ഗോകുൽ, ഹൃത്വിക് , മറ്റു കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.5 ന് രാത്രി 7.45 മണിയോടെ കണ്ണൂർ പയ്യാമ്പലം മർമ്മറാ ടൂറിസ്റ്റ് ഹോമിന് സമീപം വെച്ചാണ് പരാതിക്കാരനെയും സുഹൃത്തായ റെമിലിനേയും പ്രതികൾ സംഘം ചേർന്ന് കസേലയും മരപട്ടികയും ഹെൽമെറ്റു കൊണ്ടും ആക്രമിച്ചത് . പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.