kannur

17 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

പയ്യന്നൂർ.സ്കൂട്ടറിൽ കടത്തുകയായിരുന്ന 17 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പെരിന്തട്ട തവിടിശ്ശേരിയിലെ കെ.ശ്രീജിത്തിനെ (42)യാണ് പയ്യന്നൂർ റേഞ്ചിലെ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ പി.വി.ശ്രീനിവാസനും സംഘവും പിടികൂടിയത്.പട്രോളിംഗിനിടെ
കുറ്റൂരിൽ വെച്ചാണ് കെ.എൽ.59.യു.4490 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 17 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായത്.പരിശോധനയിൽ ഗ്രേഡ്അസി.എക്സൈസ് ഇൻസ്പെക്ടർ
കെ.എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ
സനൂപ്. ടി വി, വിനീഷ്.കെ, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button