
കണ്ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രോണിക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച യോഗ്യത നേടിയ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
29/09/2024



