
പഴയങ്ങാടി: കുന്നരുവില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു. എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസി.എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ.കെ.രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമന്തളി പഞ്ചായത്തിലെ കുന്നരു കരിയിച്ചാല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന വന്‍വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തു.
ചാരായം വാറ്റാന്‍ വേണ്ടി വേണ്ടി തയ്യാറാക്കിയ 460 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
പ്രതികളക്കുറിച്ച് അന്വേഷിച്ച് വരുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത്, പി.വി.സനേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.



