
മട്ടന്നൂർ: സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജനും, പേരാവൂർ എം. എൽ. എ അഡ്വ. സണ്ണി ജോസഫും പോയ്ന്റ് ഓഫ് കോൾ പദവിക്കുവേണ്ടി മട്ടന്നൂരിൽ നടക്കുന്ന സത്യാഗ്രഹ വേദിയിലെത്തി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിനേയും സമരക്കാരെയും സന്ദർശിച്ച് അഭിവാദ്യം അർപ്പിച്ചു.
മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ എൻ. ഷാജിത് മാസ്റ്റർ, സിപിഎം മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ്, ലോക്കൽ സെക്രട്ടറി പി. പി ഇസ്‍മയിൽ,
ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി
കെ. പി അനിൽ കുമാർ എന്നിവരും എം. വി ജയരാജനൊപ്പം ഉണ്ടായിരുന്നു.
പോയ്ന്റ് ഓഫ് കോൾ പദവിക്കുവേണ്ടി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും ഐഖ്യദാർഢ്യവും എം. വി ജയരാജനും അഡ്വ സണ്ണി ജോസഫും പ്രഖ്യാപിച്ചു.



