നാടിനെ നൊമ്പരത്തിലാക്കി കുഞ്ഞാമിനയുടെ മയ്യത്ത് ഖബറടക്കി

മട്ടന്നൂർ : കോളാരി കുംഭം മൂലയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട കുഞ്ഞാമിനയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പരിയാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. തിങ്കളാഴ്ച വൈകുന്നേരം ഭക്ഷണം പാകം ചെയ്യുന്നതിനായി വാഴ ഇല പറിക്കാൻ തൊട്ടടുത്ത പറമ്പിലെ വെള്ളക്കെട്ടുകൾക്കരികിലൂടെ നടന്നു പോകുന്നതിനിടെ കാൽ തെറ്റി ആൾമറ ഇല്ലാത്ത കിണറിൽ വീണാണ് കുഞ്ഞാമിന മരണപ്പെട്ടത്.ഏറെ നേരം കഴിഞ്ഞു കുഞ്ഞാമിനയെ കാണാതായപ്പോൾ തൊട്ടടുത്തുള്ള കിണറ്റിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻതന്നെ മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു കണ്ണൂർ ഗവ ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ കുംഭം മൂലയിൽ വീട്ടിലെത്തിക്കുകയും തുടർന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുകയും ചെയ്തു. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രയാസം ഉണ്ടാക്കിയ കുഞ്ഞാമിനയുടെ വിയോഗമറിഞ്ഞ് പരിയാരം കോളാരി വെമ്പടി പ്രദേശത്തുള്ള നിരവധി ആളുകൾ വീട്ടിലെത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരിയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ വേഗത്തിൽ ആക്കാൻ സാധിച്ചു. നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഇ പി ഷംസുദ്ദീൻ, പി പുരുഷോത്തമൻ, കൗൺസിലർമാരായ പി പി ജലീൽ, വി എൻ മുഹമ്മദ്, വി കെ സുഗതൻ, ശ്രീരേഷ്, എം അഷ്റഫ്, ടി കെ സിജിൽ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.