കല്ലൂർ റോഡിൽ ഗർത്തം: അപകട ഭിഷണി

മട്ടന്നൂർ : കല്ലൂർ റോഡ് കനാലിന് സമീപത്തായി റോഡിൽ ഗർത്തം രൂപപ്പെട്ടു അപകട ഭീഷണിയിൽ കല്ലൂർ കീച്ചേരി റോഡിലാണ് കനാലിന് സമീപം വലിയ ഗർത്തം രൂപപ്പെട്ടത് ഇറിഗേഷൻ ആറുമാസം മുന്നേ പണികഴിപ്പിച്ച ഓവുചാലിന് സമീപത്ത് മണ്ണ് മഴയത്ത് അമർന്നതോടെയാണ് വലിയ രൂപത്തിൽ അപകട ഭീഷണിപ്പെടുത്തി കനാലിലേക്ക് പോകുന്ന വലിയൊരു തോടിന് സമീപത്ത് ആയിട്ടുള്ള ഈ അപകടം വലിയ ഭീഷണിയാണ് ഇതുവഴി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട് ഇപ്പോൾ ചെറിയ വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വഴി മാത്രമേ ഉള്ളൂ തൊട്ടടുത്ത് കനാലും നിരവധി വീടുകളും ഉള്ളതിനാൽ അപകട ഭീഷണിയിലാണ്.കൗൺസിലർമാരായ പി പി ജലീൽ ,അജിത് കുമാർ ഇറിഗേഷൻ ഫീൽഡ് ഓഫീസർ ജയേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഉടൻ തന്നെ പരിഹാരം കാണാമെന്നും ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.റോഡരികിൽ ഒലിച്ചുവരുന്ന വെള്ളം നിലവിൽ കനാലിലേക്ക് പോകുന്ന വെള്ളത്തിലേക്ക് ഓവ് ചാൽ നിർമ്മിച്ചാൽ ഭാവിയിൽ ഇത്തരം ഗർത്തങ്ങൾ രൂപപ്പെടുന്നത് ഒഴിവാക്കപ്പെടാമെന്ന് പ്രദേശവാസിയായ യൂസഫ് ഓമോത്ത് പറഞ്ഞു