kannur
ഒറോട്ടിക്ക് ഇല പറിക്കാൻ പോയി : കോളാരി കുംഭം മൂലയിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ് സ്ത്രീ മരണപെട്ടു

മട്ടന്നൂർ : കോളാരി കുംഭംമൂല ഇല്ലത്തു വളപ്പിൽ കുഞ്ഞാമിന (51) യെ ആൾമറ ഇല്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷണം പാകം ചെയ്യാൻ വാഴ ഇല പറിക്കാൻ തൊട്ടടുത്ത പറമ്പിൽ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരച്ചിൽ നടത്തിയത്. സമീപത്തെ ആൾ മറയില്ലാത്ത കിണറ്റിൽ വഴുതി വീണതായിരിക്കും എന്നാണ് പ്രാഥമിക നിഗമനം. മയ്യത്ത് പോസ്റ്റ് മോർട്ടം ചെയ്യാനായി കണ്ണൂർ ഗവ.ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ്: അശ്രഫ്.മക്കൾ : ഷാനിഫ് , ഷർഫീന മരുമകൻ : മുനീർ സഹോദരങ്ങൾ : ഹനീഫ, സലീം, നൗഷാദ്, സലാം, ബുഷ്റ,ഇസ്മായിൽ,സാറു, നബീസു