KERALAM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്, കേരളത്തിലും പ്രതിഷേധം, ഇന്ന് വൈകീട്ട് പ്രകടനങ്ങളുമായി മണ്ഡലം കമ്മിറ്റികൾ

തിരുവനന്തപുരം: ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദേശം നൽകി.

കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ദില്ലി ആകാശവാണി പരിസരത്തെ പ്രതിഷേധത്തിൽ രാഹുൽഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കും. പൊതു സുരക്ഷ കണക്കിലെടുത്താണ് പൊലീസ് നടപടി ഉണ്ടായതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു എന്നുമാണ് പൊലീസിന്റെ വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button