kannur

കേൾക്കാം, ജയിലിലെ പച്ചയായ കാര്യങ്ങൾ; കർഷക പുരസ്കാര സെൻട്രൽ ജയിലിലെ 45 ഏക്കർ കൃഷി

കണ്ണൂർ: ജയിൽചാട്ടം, പരോൾ, തടവുകാരുടെ പ്രശ്നങ്ങൾ ടങ്ങിയ പതിവ് വാർത്തകൾക്കപ്പുറത്ത് ചില ‘പച്ചയായ’ യാഥാർത്ഥ്യമുണ്ട് ണ്ണൂർ സെൻട്രൽ ജയിലിന്. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ കാർബൺ ജയിൽ ആണ് കണ്ണൂർ സെൻട്രൽ ജയിൽ. ഹരിത കേരള മിഷനുമായിചേർന്ന് 2025 ജനുവരി 20നാണ് ജയിലിൽ നെറ്റ് സീറോ കാർബൺ പദ്ധതി തുടങ്ങിയത്. ഇതിനായി ഹരിതസ്പർശം എന്ന കൂട്ടായ്മ ആദ്യം രൂപവത്കരിച്ചു. ഈ കൂട്ടായ്മയുടെ ഫലം കൂടിയാണ് സെൻട്രൽ ജയിലിലെ കൃഷിക്ക് സംസ്ഥാനതല കർഷക പുരസ്കാരം തേടിയെത്തിയത് കൃ ഷിയിൽ മികവുള്ള പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരമാണിത് അരലക്ഷം രൂപയാണ് പുരസ്കാര തുക.

കൃഷി അറിയുന്ന ഒട്ടേറെ അന്തേവാസികൾ സെൻട്രൽ ജയിലിലുണ്ട് .അവരെ ഉപയോഗപ്പെടുത്തിയാണ് പുഴാതി കൃഷിഭവന്റെ സഹായത്തോടെ45 ഏക്കറിൽ സംയോജിത കൃഷി നടപ്പാക്കുന്നത്. ജയിലിനുള്ളിൽ 15 ഏക്കറിലും പുറത്ത് 30 ഏക്കറിലുമാണ് ഈ കൃഷി. തെങ്ങ്, റബർ, കശുമാവ്, മാവ്, പ്ലാവ്, പപ്പായ, കുരുമുളക്, പച്ചക്കറികൾ കിഴങ്ങുവർഗങ്ങൾ, വാഴ, തണ്ണിമത്തൻ എന്നിവയാണ് പ്രധാന കൃഷികൾ. പച്ചക്കറികൾ ജയിൽ ആവശ്യത്തിനും വിൽപനക്കും ഉപയോഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button