മട്ടന്നൂർ

വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമം;  മൂന്ന് പേർ അറസ്റ്റിൽ

കൂത്തുപറമ്പ് : വ്യാജസ്വർണം പണയംവെച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമ്മിച്ച് നൽകുന്ന സംഘത്തിലെ തലവനെയും വ്യാജസ്വർണം പണയം വെക്കുവാൻ ശ്രമിച്ച മറ്റ് രണ്ട് പേരെയും കൂത്തുപറമ്പ് എ.എസ്.പി. സിബി ടോമിന്റെയും ഇൻസ്പെക്ടർ കെ.ആർ. ബിജു നേതൃത്വത്തിൽ മട്ടന്നൂർ പോലീസും കൂത്തുപറമ്പ് എ.എസ്.പി. സ്ക്വാഡും ചേർന്ന സമർത്ഥമായ അന്വേഷണത്തിലൂടെ പിടികൂടി.

ചാലോടുള്ള മട്ടന്നൂർ അർബൻ സൊസൈറ്റിയിൽ എന്ന സ്ഥാപനത്തിൽ വ്യാജസ്വർണം പണയം വെക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരെ പിടികൂടുകയായിരുന്നു. ബാങ്ക് അധികൃതർ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്.
കൂടുതൽ കണ്ടെത്തുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button