
മട്ടന്നൂർ: എച്ച് എൻസി ആശുപത്രിയിൽ വിപുലമായ അത്യാധുനിക സ്കാനിങ് സംവിധാനത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ. ഷാജിത്ത് നിർവഹിച്ചു. രോഗികൾക്ക് കൂടുതൽ കൃത്യവും വേഗത്തിലുള്ളതുമായ രോഗനിർണയ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്കാനിങ് സംവിധാനം പ്രവർത്തനമാരംഭിച്ചത്.പൊതു പരിപാടി മട്ടന്നൂർ സബ് ഇൻസ്പെക്ടർ അഞ്ചു തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
എച്ച് എൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് അധ്യക്ഷത വഹിച്ചു.പബ്ലിക് റിലേഷൻ മാനേജർ റാഫി പാറയിൽ,സുരേഷ് മാവില, പി.പി. അബ്ദുൽ ജലീൽ, വി.എൻ. മുഹമ്മദ്, രാജൻ പുതുക്കുടി, മുസ്തഫ ദാവാരി, കാദർ മണക്കായി, കെ.കെ. ഉസ്മാൻ, വി.കെ. സുരേഷ്ബാബു, അമ്പിളി കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



