കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു.

മേപ്പാടി : കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.(Wayanad Kalladi Landslide Death Toll Rises To Four One More Body Recovered)Geographic Reference
അപകടസ്ഥലത്തെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ, മൺകൂനകൾക്കിടയിൽ പൈപ്പുകളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും കുടുങ്ങിക്കിടന്ന ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഈ സോണിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഒന്നും രണ്ടും സോണുകളിലും മീനാക്ഷിപ്പുഴയിലുമാണ് ഇന്ന് പ്രധാനമായും തിരച്ചിൽ കേന്ദ്രീകരിക്കുന്നത്. കാണാതായ മറ്റ് നാല് പേർക്കായി കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയും പുരോഗമിക്കുകയാണ്.



