താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത് വിള്ളല്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത് വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകള്‍ പ്രധാന പാതയില്‍ നിന്ന് അല്പം വേര്‍പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളത്. നിലവില്‍ മഴ പെയ്യുന്ന സാഹചര്യമായതിനാല്‍ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ വഴി കടന്നുപോകുന്നവര്‍ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സര്‍വീസ് നടത്തുന്ന വലിയ മള്‍ട്ടി ആക്‌സില്‍ (Multi-axle) വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭാരമേറിയ ഇത്തരം വാഹനങ്ങള്‍ പോകുമ്പോള്‍ വശങ്ങളിലേക്ക് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയാത്രകളില്‍ കാഴ്ച്ച പരിമിതമാകാന്‍ സാധ്യതയുള്ളതിനാല്‍ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണ്.



