!-- afp header code starts here -->
kannur

കണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; മുന്‍ എടക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. രവീന്ദ്രന്‍ സി.പി.എമ്മില്‍ ചേര്‍ന്നത് ജമാത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധമായി

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രനാണ് കോണ്‍ഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു രവീന്ദ്രന്‍. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് തുടങ്ങിയ നേതാക്കള്‍ പി. രവീന്ദ്രനെയും കൂടെയുള്ള ബന്ധുക്കളെയും ചുവന്ന ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button