
ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം വെള്ളിയാഴ്ച മുതല്‍. ജൂലൈ മാസത്തെ ക്ഷേമ പെന്ഷന് വിതരണത്തിനായി 831 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തുന്നത്. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. ഈ മാസം 10 ന് മുന്‍പ് പെന്ഷന് വിതരണം പൂര്‍ത്തിയാക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചു.



