!-- afp header code starts here -->
NATIONAL

വാല്‍പ്പാറയില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍ നിന്നും 300 മീറ്റര്‍ അകയെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ പുലി പിടിച്ചത്.

ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button