!-- afp header code starts here -->
NATIONAL

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം

മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്.

1987 ല്‍ യുണൈറ്റഡ് നേഷന്‍ ആണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ നിര്‍ദേശിച്ചത്. ലഹരിയുടെ സ്വാധീനം എത്രത്തോളം വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്നു എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഈ ദിവസം സഹായിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് ‘ബോധവല്‍ക്കരണം, പ്രതിരോധം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദിവസം നേതൃത്വം നല്‍കുന്നുണ്ട്.

ആരോഗ്യകരമായ ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാനും ഈ ദിവസം നല്ല പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലോകം മുഴുവനും വിവിധ പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളില്‍, കോളേജുകളില്‍ ഓരോ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈ ദിവസം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഓരോ വര്‍ഷവും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് ‘പ്രീവെന്‍ഷന്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ജസ്റ്റിസ് സിസ്റ്റംസ്’ എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് 2025 -ലെ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button