
അഴീക്കോട്: വർഷങ്ങളായി പൊളിച്ചിട്ട അഴീക്കോട് ഹെൽത്ത് സെന്റെർ കെട്ടിടം പുനർ നിർമ്മിക്കുക എന്നാ വശ്യപ്പെട്ട് യു ഡി എഫ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.വി. അശറഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി സി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.അജിത്ത്, വി.വി.സജിത്ത്, കെ.സന്തോഷ്, ടി.എം. മോഹനൻ,കെ.പി. ഹാരിസ്. സി. സജിത്ത് എന്നിവർ പ്രസംഗിച്ചു.