
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി.ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അര്‍ധരാത്രിയോടെ നിലവില്‍ വന്നത്. യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്കാണ്. എന്നാല്‍ പരമ്പരാഗത യാനങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുമതിയുണ്ട്.
പ്രജനന കാലത്ത് മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. ചരക്കുകപ്പല്‍ അപകടം, കാലവര്‍ഷം എന്നിയവയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാന്‍ നിരോധന കാലയളവില്‍ ഇളവ് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.