
പയ്യന്നൂർ: സർവ്വീസ് സ്റ്റേഷന് സമീപംനിർത്തിയിട്ട കാറിൽ നിന്നും പണവും മൊബൈൽ ഫോണും മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. തായി നേരിയിലെ കെ.കെ.സുബൈറിൻ്റെ പണവും ഫോണുമാണ് കവർന്നത്. 5 ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് തായി നേരിയിലെ സർവ്വീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട കെ.എൽ.60 .ആർ .3976 നമ്പർ കാറിൽ സൂക്ഷിച്ച 32,000 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.