
ചെറുപുഴ: സുഹൃത്തുമായുണ്ടായമുൻ വിരോധത്താൽ യുവാവിനെയും സുഹൃത്തിനെയും മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടു പേർക്കെതിരെ പരാതിയിൽ കേസ്.വയക്കര മച്ചിയിൽ സ്വദേശി എൻ.അനുരേഷിൻ്റെ (26) പരാതിയിലാണ് മച്ചിയിൽ സ്വദേശികളായ സിയൂഷ്, ഷമ്മിദാസ് എന്നിവർക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തത്. 8 ന്ഞായറാഴ്ച രാത്രി 8 മണിക്ക് മച്ചിയിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരനെയും സുഹൃത്തായ നിഖിലിനെയും തടഞ്ഞു നിർത്തിയ പ്രതികൾ മുഖത്തും പുറത്തും അടിക്കുകയും വയറിന് ചവിട്ടുകയും ഒന്നാം പ്രതി കയ്യിലുണ്ടായിരുന്ന ഏന്തോ സാധനം കൊണ്ട് പരാതിക്കാരൻ്റെ നെറ്റിക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും സംഭവത്തിനു കാരണം പ്രതികളും സുഹൃത്തായനിഖിലും തമ്മിലുണ്ടായ വാക്തർക്കമാണെന്നും പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.