
കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകൾ അറിയിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്നു.
Birthday greetings to Kerala CM Shri Pinarayi Vijayan Ji. May he be blessed with a long and healthy life. @pinarayivijayan
— Narendra Modi (@narendramodi) May 24, 2025
മന്ത്രിമാർ,ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു. കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ നാളെ ഒൻപത് വർഷം പൂർത്തിയാക്കുകയാണ്.



