
മട്ടന്നൂർ: ശനിയാഴ്ചയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരുവിമാനം മാത്രമാണ് ഹജജ് തീർഥാടകരുമായി യാത്രതിരിക്കുന്നത്. രാവിലെ 8.05 ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ 12ാമത്തെ വിമാനത്തിൽ 170 തീർഥാടകരാണുള്ളത്. 74 പുരുഷന്മാരും 96 സ്ത്രീകളുമാണ് ഇതിലെ യാത്രക്കാർ. വെള്ളിയാഴ്ച 167 തീർഥാടകരാണ് കണ്ണൂരിൽനിന്നും യാത്രതിരിച്ചത്.
യുവജന ക്ഷേമ ബോർഡ് ചെയർമാൻ എം. ഷാജർ വെള്ളിയാഴ്ച ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഹാജിമാരുടെ ക്ഷേമങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.