
പരിയാരം: പാണപ്പുഴയിൽ ഭണ്ഡാരം കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകർ പുഹാനെ (46) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിൽ ഏൽപിച്ചത്.