!-- afp header code starts here -->
PERAVOOR

പേരാവൂർതാലൂക്ക് ആശുപത്രി: ഡോക്ടർമാരില്ല; അത്യാഹിത വിഭാഗം രാത്രി 8 വരെ മാത്രം

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം രാത്രി എട്ടു മണിവരെയാക്കി ചുരുക്കി. ഡോക്ടർമാരുടെ അപര്യാപ്തത മൂലം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാത്രി 8 മണി വരെ മാത്രമേ അത്യാഹിത വിഭാഗം പ്രവർത്തിക്കുകയുളു എന്നാണ് ഇന്നലെ ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പേരാവൂർ, കേളകം, കണിച്ചാർ, കൊട്ടിയൂർ, മാലൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ല നിരവധി പേർ ദിനംപ്രതിയെന്നോളം ഗുണനിലവാരമുള്ല ചികിത്സക്കായി ആശ്രയിക്കുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയെയാണ്.

ഒ.പി സമയം കഴിഞ്ഞും നൂറുകണക്കിനു രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. പനി ബാധിച്ച് അവശനിലയിലായ കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരെയും അപകടങ്ങളിൽ പരിക്കേറ്റ് അടിയന്തര ചികിത്സ വേണ്ട രോഗികളെയും അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ തേടുകയും ആവശ്യമെങ്കിൽ വിദഗ്ദ ചികിത്സക്കായി മറ്റ് ആശുപത്രികളലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. ദിനം പ്രതി ആയിരത്തിലധികം രോഗികളാണ് ഒ.പി യിലും അത്യാഹിത വിഭാഗത്തിലും എത്തി ചികിത്സ തേടിയിരുന്നത്. അതുകൊണ്ടുതന്നെ അത്യാഹിത വിഭാഗം രാത്രി എട്ടുമണി വരെയാക്കി നിയന്ത്രിക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button