ഇരിട്ടി

വിദ്യാർത്ഥികൾക്ക് ലഹരി വസ്തു വിറ്റ  ആറളം പുതിയങ്ങാട് സ്വദേശിയും 250ഗ്രാം കഞ്ചാവുമായി താമരശേരി സ്വദേശിയും ആറളം പോലീസിന്റെ പിടിയിൽ

ഇരിട്ടി: വിദ്യാർത്ഥികൾക്ക് ലഹരി വസ്തു വിറ്റ ആറളം പുതിയങ്ങാട് സ്വദേശിയേയും 250 ഗ്രാം കഞ്ചാവുമായി താമരശേരി സ്വദേശിയും ആറളം പോലീസിന്റെ പടിയിലായി. വിദ്യാർത്ഥികൾക്ക് ലഹരി വസ്തു നൽകുന്നതിനിടെ കീഴ്പ്പളളി – പുതിയങ്ങാടി റോഡിലെ വ്യാപാരിയായ മംഗലശേരി മോഹൻദാസ് (56) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ കടയിൽ നിന്നും എന്തോ പൊതി വാങ്ങി കീശയിൽ ഇടുന്നത് കണ്ട് സംശയം തോന്നിയ പോലീസ് കുട്ടികളേയും കടയുടമയേയും ചോദ്യം ചെയ്തപ്പോഴാണ് ലഹരി വസ്തുവാണ് കുട്ടികൾക്ക് നൽകിയതെന്ന് പോലീസിന് മനസിലായത്. ഇയാളുടെ കടയിൽ നിന്നും നിരോധിത ലഹരി വസ്തുക്കളും  പോലീസ് പിടിച്ചെടുത്തു.  ഇയാളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

ഇറച്ചിക്കടയുടെ മറവിൽ കഞ്ചാവ് വില്പ്പന നടത്തിയ താമരശേരി രയരോത്തെ തെക്കേവീട്ടിൽ അബ്ദുൾ ഗഫൂർ (48)നെയാണ് ഇരിട്ടിയിൽവെച്ച് ആറളം പോലീസ് അറസ്റ്റുചെയ്തത്. കഞ്ചാവ് ഉപയോഗിച്ചായി സംശയം തോന്നി ആറളത്ത് വെച്ച് ഒരാളെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വിൽപ്പന നടത്തിയാളെക്കുറിച്ച്  പോലീസിന് വിവരം ലഭിച്ചത്. സ്ഥിരമായി വാങ്ങുന്നവർക്കും വിവരം പുറത്താകില്ലെന്ന് ഉറപ്പുള്ളവർക്കും മാത്രമെ അബ്ദുൾ ഗഫൂർ കഞ്ചാവ്  വിറ്റിരുന്നുള്ളു.

കഞ്ചാവ് ഉപയോഗിച്ച് പോലീസ് പിടിയിലായ വീർപ്പാട് സ്വദേശിയിൽ നിന്ന് വിൽപ്പന നടത്തിയ അബ്ദുൾ ഗഫൂഫിന്റെ ഫോൺ നമ്പർ പോലീസ് ശേഖരിച്ചു. ഇതിനൊപ്പം അബ്ദുൾ ഗഫൂറിൽ നിന്നും സ്ഥിരമായ കഞ്ചാവ് വാങ്ങിയ ഉപയോഗിക്കുന്ന മറ്റ് ഒന്ന് രണ്ട് ആളുകളുടെ പേരുകളും പോലീസ് വശത്താക്കി. ഈ വിവരം വെച്ച് പോലീസ് അബ്ദുൾ ഗഫൂറുമായി ഫോണിൽ  കഞ്ചാവ് ആവശ്യക്കാനാണെന്ന വ്യാജേന ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയത്. ഇരിട്ടി മേലെ സ്റ്റാന്റിലെ ബാബൂസ് ഹോട്ടലിന് സമീപത്തെ ഇറച്ചിക്കടയിലെ സെയിൽസ്മാനാണ് അബ്ദുൾ ഗഫൂർ. ആവശ്യക്കാർ ഇവിടെ എത്തിയാണ് കഞ്ചാവ് വാങ്ങുന്നത്. പോലീസ് പരിശോധനയിൽ ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവും കുറച്ച് ഉണങ്ങിയ കഞ്ചാവും കഞ്ചാവ് വിറ്റ വകയിൽ കൈയിലുണ്ടായിരുന്ന 3400 രൂപയും പോലീസ് പിടിച്ചെടുത്തു. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. വീർ്പ്പാട്ടെ പി.കെ. മനേജിന്റെ പക്കലിൽ നിന്നും 50 പാക്കറ്റ് നിരോധിത പാൻപരാഗും പോലീസ് പിടികൂടി. പരിശോധനയ്ക്ക് ആറളം സി ഐ ആൻഡ്രിക്ക് ഗ്രോമിക്ക്,  എസ് ഐ ശുഹൈബ് , സി പി ഒ മാരായ ജയദേവ്, ഷിബു, സബാസ്റ്റ്യൻ എന്നിവരാണ് പോലീസ് സംഘത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button