എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തും

കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്ന് ഹജ്ജ് സർവീസിന് ഇത്തവണ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് പകരം എയർ ഇന്ത്യ എക്സ്‍പ്രസ് ഹജ്ജ് സർവീസ് നടത്തും.
കഴിഞ്ഞ വർഷം സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങള്‍ സർവീസ് നടത്തിയിരുന്നു. ഇത്തവണ കൊച്ചിയില്‍ നിന്നാണ് സൗദി എയർലൈൻസ് ഹജ്ജ് സർവീസ് നടത്തുക.
മേയ് 15 മുതലായിരിക്കും കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് സർവീസുകള്‍ തുടങ്ങുന്നത്. സർവീസുകളുടെ സമയക്രമം അനുസരിച്ച് തീയതിയില്‍ മാറ്റം വന്നേക്കും. 4105 പേരാണ് ഇത്തവണ കണ്ണൂരില്‍ നിന്ന് ഹജ്ജിന് പോകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം 3218 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്.
ഹജ്ജ് ക്യാമ്ബ് ഒരുക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സില്‍ തന്നെ ഹജ്ജ് ക്യാമ്ബിന് വേണ്ട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവള പരിസരത്ത് ഹജ്ജ് ഹൗസ് നിർമിക്കാനുള്ള നടപടികളും അതി വേഗത്തില്‍ പുരോഗമിച്ചു വരികയാണ്.