വേക്കളം എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ഫെബ്രുവരി 14, 15 തീയതികളിൽ.

പേരാവൂർ:വേക്കളം എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷവും, പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും, കെ വി വസുമതി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും , വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൻറെ പതിമൂന്നാം വാർഷികാഘോഷവും ഫെബ്രുവരി 14 15 തീയതികളിൽ നടക്കും. മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ കെ ശൈലജ ടീച്ചർ, പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികൾ ആകുന്ന ചടങ്ങിൽ ഉപജില്ല കലോത്സവത്തിന് മികവ് തെളിയിച്ച കുട്ടികളുടെയും ,വിവിധ അംഗനവാടി കുട്ടികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ ,ഗാനമേള ,നാടകം എന്നീ പരിപാടികളും അരങ്ങേറും എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ പി രാജീവൻ പിടിഎ പ്രസിഡണ്ട് വി ഡി ,ബിന്റോ, സ്റ്റാഫ് സെക്രട്ടറി എഇ ശ്രീജിത്ത്, മദർ പി ടി എ പ്രസിഡൻറ് ഷൈനി വിനോദ് എന്നിവർ പേരാവൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.