Kerala

ഷോറൂമുകളിൽ ക്യൂ, തൂക്കിയടിച്ച് മാരുതി, നടന്നത് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 ജനുവരിയിൽ 212,251 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചു. ഇതിൽ 177,688 യൂണിറ്റുകളുടെ റെക്കോർഡ് ആഭ്യന്തര വിൽപ്പനയും മറ്റ് കമ്പനികളിലേക്ക് അയച്ച 7,463 യൂണിറ്റുകളും, കയറ്റുമതി ചെയ്ത 27,100 യൂണിറ്റുകളും ഉൾപ്പെടുന്നു. മാരുതി സുസുക്കിയുടെ ജനുവരി 2025 ലെയും 2024ലെയും കാർ വിൽപ്പനയുടെ വിശദമായ കണക്കുകൾ അറിയാം.

മിനി സെഗ്മെന്റ് (അൾട്ടോ, എസ്-പ്രസോ)
2025 ജനുവരിയിൽ ആൾട്ടോയുടെയും എസ് -പ്രസോയുടെയും വിൽപ്പന 14,247 യൂണിറ്റുകളായി ഉയർന്നു. 2024 ജനുവരിയിൽ വിറ്റഴിച്ച 15,849 യൂണിറ്റുകളിൽ നിന്ന് ഇടിവ്.

കോം‌പാക്റ്റ് സെഗ്‌മെന്റ് (ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺആർ)
ഏറ്റവും ജനപ്രിയമായ കോം‌പാക്റ്റ് സെഗ്‌മെന്‍റിൽ മാരുതിയുടെ വിൽപ്പന 2025 ജനുവരിയിൽ 82,241 യൂണിറ്റായി ഉയർന്നു. 2024 ജനുവരിയിൽ ഇത് 76,533 യൂണിറ്റുകൾ ആയിരുന്നു.

ഇടത്തരം വലിപ്പമുള്ള വിഭാഗം (സിയാസ്)
2024 ജനുവരിയിലെ 363 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2025 ജനുവരിയിൽ സിയാസിന്റെ വിൽപ്പന ഇരട്ടിയിൽ അധികമായി വർദ്ധിച്ച് 768 യൂണിറ്റിൽ എത്തി.

യൂട്ടിലിറ്റി വാഹനങ്ങൾ (ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, XL6)
2024 ജനുവരിയിൽ ഇത് 62,038 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം വിൽപ്പന 65,093 യൂണിറ്റായി ഉയർന്നു. ഇത് ഇന്ത്യയിൽ എസ്‌യുവികൾക്കും എംപിവികൾക്കും ഉള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയെ സൂചിപ്പിക്കുന്നു.

വാനുകൾ (ഈക്കോ)
2024 ജനുവരിയിൽ 12,019 യൂണിറ്റുകൾ മാത്രമായിരുന്ന വിൽപ്പന 2025 ജനുവരിയിൽ 11,250 യൂണിറ്റായി കുറഞ്ഞു.

കയറ്റുമതി
2025 ജനുവരിയിൽ കയറ്റുമതി 27,100 യൂണിറ്റായി ഉയർന്നു. 2024 ജനുവരിയിൽ ഇത് 23,921 യൂണിറ്റായിരുന്നു. ഈ കണക്കുകൾ മാരുതി സുസുക്കിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാന്നിധ്യം വ്യക്തമാക്കുന്നു.

ജിംനി ജപ്പാനിൽ അതേസമയം കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ മാരുതി സുസുക്കി അഞ്ച് ഡോർ ജിംനി ജപ്പാനിൽ പുറത്തിറങ്ങി. ഇന്ത്യയിൽ നിർമ്മിച്ച അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ജപ്പാനിൽ സുസുക്കി ജിംനി നോമേഡ് എന്ന പേരിൽ ഔദ്യോഗികമായി പുറത്തിറങ്ങിയത്. 2,651,000 യെൻ മുതൽ 2,750,000 യെൻ വരെ (ഏകദേശം 14.86 ലക്ഷം മുതൽ 15.41 ലക്ഷം രൂപ വരെ) വിലയുണ്ട് ഇതിന്. ഇത് 12.74 ലക്ഷം രൂപയിൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന ഇന്ത്യൻ മോഡലിനേക്കാൾ ഏകദേശം 2.12 ലക്ഷം രൂപ കൂടുതലാണ്. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റിൽ നിർമ്മിക്കുന്ന ജിംനി നോമേഡ് ഏകദേശം 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, ഇത് ഒരു കരുത്തുറ്റ ഓഫ്-റോഡ് എസ്‌യുവി എന്ന നിലയിൽ ആഗോളതലത്തിൽ അതിന്റെ ശക്തമായ ആകർഷണം തെളിയിക്കുന്നു. 2024-25 ൽ ജപ്പാനിൽ അവതരിപ്പിച്ച രണ്ടാമത്തെ എസ്‌യുവിയായി ഫ്രോങ്ക്‌സിനെ പിന്തുടർന്ന് മാരുതി സുസുക്കിക്ക് ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button